Kerala

ആഘോഷം മാറ്റി ജില്ലയില്‍ ഇരുപതിനായിരം പേര്‍ക്ക് ശാന്തിഗിരിയുടെ ഭക്ഷണം

“Manju”

 

ആലപ്പുഴ : മെയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നടക്കേണ്ട നവഒലി ജ്യോതിര്‍ദിനം ആഘോഷപരിപാടികള്‍ മാറ്റി വച്ച് തുക പ്രയോജനപ്പെടുത്തി. കേരളത്തിലെ വിവിധ സാമൂഹിക അടുക്കളകള്‍ വഴി ഒരു ലക്ഷത്തോളം പേര്‍ക്ക് ശാന്തിഗിരി ആശ്രമം അന്നദാനം നല്‍കുമെന്ന് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വിവിധ സാമൂഹിക അടുക്കളകള്‍ വഴി ഇരുപതിനായിരം പേര്‍ക്ക് അന്നദാനം നല്‍കുന്നു.

ആലപ്പുഴ നഗരസഭയുടെ കീഴിലെ വിവിധ കമ്മ്യൂണിറ്റി കിച്ചനുകളില്‍ നടത്തുന്ന അന്നദാനത്തിനുള്ള തുക നഗരസഭാ ചെയര്‍മാന്‍ ശ്രീ. ഇല്ലിക്കല്‍ കുഞ്ഞുമോന് മെയ് 4 ന് ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബൂബക്കര്‍ എ, ശാന്തിഗിരി ആശ്രമം, അഡ്വൈസറി കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ രാജീവ് വി. പി, ശാന്തിഗിരി ആശ്രമം, അഡ്വൈസറി കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ അജിത്കുമാര്‍ വി, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം അസിസ്റ്റന്റ് കണ്‍വീനര്‍ (ഫിനാന്‍സ്)
മുരളീധരന്‍ വി എന്നിവര്‍ ചേര്‍ന്ന് കൈമാറി.

തുടര്‍ന്ന് ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ തുടങ്ങിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ആശ്രമം പ്രതിനിധികള്‍ തുക കൈമാറി.

Related Articles

Back to top button