KeralaLatest

കനത്ത മഴയില്‍ കൊയിലാണ്ടി ഹാര്‍ബറില്‍ വ്യാപക നാശം

“Manju”

വി.എം സുരേഷ് കുമാർ

 

വടകര : കൊയിലാണ്ടി ഹാര്‍ബറില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും നാല് വള്ളങ്ങള്‍ മറിഞ്ഞു. അഞ്ച് വള്ളങ്ങള്‍ക്ക് കേട് കേടുപാടുകള്‍ സംഭവിച്ചു.

ശക്തമായ കാറ്റില്‍ വള്ളങ്ങളുടെ പന്തല്‍ മുറിഞ്ഞ് നാശനഷ്ടം സംഭവിച്ചു. ചെറുവള്ളങ്ങള്‍ക്കും നാശം നേരിട്ടു.
അമ്മേ നാരായണ, അമ്മേ ഭഗവതി, ശ്യാമപ്രസാദ് മുഖര്‍ജി, കര്‍ണ്ണന്‍, ഭാഗ്യമാല്യ ദേവി, അന്നപൂര്‍ണ്ണ, മഹാലക്ഷ്മി, വൃന്ദാവനം, സൗഭാഗ്യമായാഭഗവതി, പ്രവാസി, സാരംഗി, സെന്റര്‍, ഹരിനാമം, തുടങ്ങിയ വള്ളങ്ങള്‍ക്കാണ് നാശം സംഭവിച്ചത്.

പാഴ്മരങ്ങളും ഫലവൃക്ഷങ്ങളും കടപുഴകി വീണു. വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തകരാറിലായി.
വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
കെ.ദാസന്‍ എം.എല്‍.എ.ഹാര്‍ബര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
നാശം സംഭവിച്ച വീടുകള്‍ക്കും വള്ളങ്ങള്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് തിരദേശ ഹിന്ദു സംരക്ഷണ സമിതി പ്രസിഡണ്ട് പി.കെ.ജോഷി, സെക്രട്ടറി ജി.മനോജ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button