KeralaLatest

ശാന്തിഗിരിയുടെ അന്നദാനം അയ്മനത്ത്

“Manju”

സ്വന്തം ലേഖകൻ

 

കോട്ടയം: നവഒലി ജ്യോതിർദിനാഘോഷവുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമം സംസ്ഥാനത്ത് നടപ്പാക്കുന്ന അന്നദാനം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ അയ്മനം ഗ്രാമ പഞ്ചായത്തിൽ സമൂഹ അടുക്കളയിലേക്കുള്ള ഭക്ഷണസാമഗ്രികൾ വിതരണം ചെയ്തു.

ബഹുമാനപ്പെട്ട അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി സാലി, ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ച് ഇൻചാർജ് ആദരണീയ സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വിയിൽ നിന്നും വിഭവങ്ങൾ ഏറ്റുവാങ്ങി.

കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് നടത്തിയ പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. ജയേഷ് മോഹൻ, ശ്രീ അജി K ജോസ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button