KeralaLatest

4 മാസം മുമ്പ് വിവാഹം, ചേതനയറ്റ് പ്രിയതമൻ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി∙ കഴിഞ്ഞ ദിവസം വടക്കൻ കശ്മീരിൽ ഹന്ദ്‌വാഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ അനൂജ് സൂദിന്റെ മൃതദേഹത്തിനു മുന്നിലിരിക്കുന്ന ഭാര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രത്തിൽ വികാരാധീനമായ പ്രതികരണമാണ് ഉണ്ടാകുന്നത്.

പൂക്കൾ കൊണ്ട് അലങ്കരിച്ച പെട്ടിയിൽ ചേതനയറ്റ് കിടക്കുന്ന തന്റെ പ്രിയതമന്റെ മുഖത്തേക്ക് നോക്കി നിർവികാരതയോടെ ഇരിക്കുന്ന അക്രിതി സൂദിന്റെ ചിത്രമാണ് സമൂഹമാധ്യമം ഏറ്റെടുത്തത്. ഹൃദയം തകർക്കുന്ന കാഴ്ചയെന്നാണ് ചിത്രം പങ്കുവയ്ക്കുന്നവർ പറയുന്നത്. ട്വിറ്ററിൽ വളരെയധികം പേരാണ് ചിത്രം പങ്കുവച്ചത്. നാലു മാസങ്ങൾക്കു മുമ്പാണ് അക്രിതിയും അനൂജും വിവാഹിതരായത്.

വടക്കൻ കശ്മീരിലെ ഹന്ദ്‌വാഡിൽ ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ 21 രാഷ്ട്രീയ റൈഫിൾസിലെ കേണൽ ശർമ, മേജർ അനൂജ് സൂദ്, നായിക് രാജേഷ്കുമാർ, ലാൻസ് നായിക് ദിനേഷ് സിങ്, പൊലീസ് സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്ഐ സഗീർ അഹമ്മദ് ഖാസി എന്നിവരാണു വീരമൃത്യു വരിച്ചത്. കശ്മീരിൽ ഭീകരർ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനിടെയാണ് ഇവർ വീരമൃത്യു വരിച്ചത്.

Related Articles

Back to top button