IndiaLatest

പണപ്പെരുപ്പം താഴ്ന്ന നിലയില്‍

“Manju”

രാജ്യത്തെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 18 മാസത്തെ താഴ്ന്ന നിലയില്‍. 10.7 ശതമാനം ആണ് സെപ്റ്റംബര്‍ മാസത്തെ പണപ്പെരുപ്പം. ഓഗസ്റ്റ് മാസം പണപ്പെരുപ്പം 12.41 ശതമാനം ആയിരുന്നു. പണപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞെങ്കിലും തുടര്‍ച്ചയായ പതിനെട്ടാം മാസവും രണ്ടക്കത്തില്‍ തുടരുകയാണ്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ മിനറല്‍ ഓയില്‍സ്, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പെട്രോളിയം ആന്‍ഡ് ഗ്യാസ്, കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, വൈദ്യുതി, ടെക്‌സ്റ്റൈല്‍സ് ഉള്‍പ്പടെയുള്ളവയുടെ വില വര്‍ധിച്ചതാണ് മൊത്തവില പണപ്പെരുപ്പം രണ്ടക്കത്തില്‍ തന്നെ തുടരാന്‍ കാരണം. മുന്‍മാസത്തെ അപേക്ഷിച്ച്‌ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 12.37ല്‍ നിന്ന് 11.03 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്.

അതേ സമയം പച്ചക്കറി വില 22.29 ശതമാനത്തില്‍ നിന്ന് 39.66 ശതമാനം ആയി ഉയര്‍ന്നു. ഉപഭോകതൃ വിലയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ചില്ലറ പണപ്പെരുപ്പമാണ് നയരൂപീകരണത്തിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പരിഗണിക്കുന്നത്. ചില്ലറ പണപ്പെരുപ്പം അഞ്ച് മാസത്തെ ഉയര്‍ന്ന നിലയിലാണ്. 7.41 ശതമാനം ആണ് ഓഗസ്റ്റ് മാസത്തെ ചില്ലറ പണപ്പെരുപ്പം.

Related Articles

Back to top button