KeralaLatest

സ്വപ്നം സാക്ഷാൽക്കരിച്ച് ഡി.വൈ.എഫ്.ഐ.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കേളകം : പിറന്നാൾ ദിനത്തിൽ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച തുക കഴിഞ്ഞ ദിവസമാണ് മഞ്ഞളാംപുറം യു.പി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ശിവയാദവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് .

അമ്മയൊടൊപ്പം പഞ്ചായത്ത് ഓഫീസിൽ എത്തിയ ശിവയാദവ് പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ്റെ കൈയ്യിൽ നേരിട്ടാണ് താൻ സ്വരൂപിച്ച തുക ഏൽപ്പിച്ചത്

ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ കേളകം മേഖല കമ്മിറ്റി ബുധനാഴ്ച വൈകിട്ട് ശിവയാദവിനെ വീട്ടിലേക്ക് സൈക്കിളുമായി എത്തുകയായിരുന്നു. ഇത്തരത്തിലുള്ള കുട്ടികൾ സമൂഹത്തിന് മാതൃകയാണെന്നും പ്രോത്സാഹിക്കപ്പെടേണ്ടവരാണെന്നും ഡി.വൈ.എഫ്.വെ മേഖല സെക്രട്ടറി സിവി ധനേഷ് പറഞ്ഞു

പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ , സി.വി ധനേഷ് , ഷിജോ പടയാട്ടി , അഭിജിത്ത് , അനൂപ് സി.വി എന്നിവരാണ് സൈക്കിളുമായി ശിവയാദവിനെ തേടിയെത്തിയത് .

Related Articles

Back to top button