IndiaKeralaLatest

അമിത് ഷാ ഇന്ന് കേരളത്തില്‍

“Manju”

അമിത് ഷാ ഇന്ന് കേരളത്തില്‍
കൊച്ചി: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. രാത്രി ഒന്പതിനു നെടുന്പാശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ രാത്രി നെടുന്പാശേരിയിലെ മാരിയറ്റ് കോര്‍ട്ട്‌യാര്‍ഡ് ഹോട്ടലില്‍ തങ്ങും.

ബുധനാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലേക്ക് പോകും. പത്തരയ്ക്ക് സ്റ്റാച്യു ജംഗ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്ക് റോഡ് ഷോ നടത്തും.

പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ 11.45ന് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. 1.40ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്ക്. 2.30ന് പുറ്റിംഗല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.

ചാത്തന്നൂരില്‍ നിന്ന് മലന്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടേക്ക്. 4.35ന് ഹെലിക്കോപ്റ്ററില്‍ കഞ്ചിക്കോട്ടെത്തും. 4.55ന് കഞ്ചിക്കോടു മുതല്‍ സത്രപ്പടിവരെ റോഡ് ഷോ. വൈകിട്ട് 5.45ന് കോയന്പത്തൂരിലേക്ക് പോകും.

Related Articles

Back to top button