Latest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയൊമ്പത് ലക്ഷം കടന്നു

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയൊമ്പത് ലക്ഷം കടന്നു.38.48 ലക്ഷം പേരാണ് ആകെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 16.26 കോടി പേര്‍ ആകെ രോഗമുക്തി നേടി.

യു എസില്‍ മൂന്ന് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6.16 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി എണ്‍പത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ സ​ജീ​വ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. 8,26,740 പേ​രാ​ണ്​ നി​ല​വി​ല്‍ കോ​വി​ഡ്​ ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്.71 ദി​വ​സ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. അ​തേ​സ​മ​യം, 24 മ​ണി​ക്കൂ​റി​നി​ടെ 67,208 പേ​ര്‍ക്ക്​ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തു​ട​ര്‍ച്ച​യാ​യ 10-ാം ദി​വ​സ​വും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ല​ക്ഷ​ത്തി​ല്‍ താ​ഴെ​യാ​ണ്. 3.48 ശ​ത​മാ​ന​മാ​ണ്​ പ്ര​തി​ദി​ന രോ​ഗ​സ്​​ഥി​രീ​ക​ര​ണ നി​ര​ക്ക്. 1,03,570 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 2,330 പേ​ര്‍ മ​രി​ച്ചു

Related Articles

Back to top button