InternationalLatest

ലോകത്തെ ഏ​റ്റവും വലിയ ശുദ്ധജല മത്സ്യം വലയിലായി

“Manju”

നോം പെന്‍ : ലോകത്തിലെ ഏ​റ്റവും വലിയ ശുദ്ധജല മത്സ്യത്തെ കംബോഡിയയിലെ കോ പ്രെയ ദ്വീപില്‍ മെകോംഗ് നദിയില്‍ നിന്ന് പിടികൂടി.300 കിലോഗ്രാം ഭാരവും 13 അടി നീളവുമുള്ള ഭീമന്‍ തിരണ്ടി മത്സ്യത്തെ ഗ്രാമീണരാണ് വലയിലാക്കിയത്.
‘ക്രിസ്​റ്റന്‍ഡ് ബോറാമി” എന്ന് പ്രദേശികമായി അറിയപ്പെടുന്ന ഈ ഭീമനെ പിടികൂടിയ മത്സ്യത്തൊഴിലാളികള്‍ ഗവേഷകരെ വിവരമറിയിക്കുകയും പരിശോധനയില്‍ ലോകത്ത് കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണിതെന്ന് തിരിച്ചറിയുകയുമായിരുന്നു. മത്സ്യത്തിന്റെ ചലനവും ജീവിതരീതിയും നിരീക്ഷിക്കാന്‍ ഇലക്‌ട്രോണിക് ടാഗ് ഘടിപ്പിച്ച ശേഷം നദിയിലേക്ക് തന്നെ തിരിച്ചയച്ചു. വംശനാശഭീഷണി നേരിടുന്നവയാണിവ.
2005ല്‍ വടക്കന്‍ തായ്‌ലന്‍ഡില്‍ കണ്ടെത്തിയ 293 കിലോഗ്രാം ഭാരമുള്ള ജയന്റ് ക്യാ​റ്റ്ഫിഷായിരുന്നു (മുഷി) ഇതിന് മുന്നേ കണ്ടെത്തപ്പെട്ട ഏ​റ്റവും വലിയ ശുദ്ധജല മത്സ്യം.

Related Articles

Back to top button