KeralaLatest

യുവാവിനെ കൊണ്ടുപോയത് ഗര്‍ഭിണികളുടെ ആംബുലന്‍സില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

പാലക്കാട് : കോവിഡ് നിരീക്ഷണത്തിൽ കഴിയവേ മരിച്ച യുവാവിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുള്ളയാൾ എന്നു പരിഗണിക്കാതെ. അട്ടപ്പാടി ഷെ‍ാളയൂരിലെ വരഗംപാടി ആദിവാസി ഊരിൽ കാർത്തിക് (25) വ്യാഴാഴ്ചയാണ് മരിച്ചത്. കേ‍ാട്ടത്തറ ആദിവാസി സ്പെഷൽറ്റി ആശുപത്രിയിലാണ് കാർത്തികിനെ പ്രവേശിപ്പിച്ചിരുന്നത്.

സംഭവത്തിൽ ആശുപത്രി നടപടികളിൽ ഗുരുതരവീഴ്ച സംഭവിച്ചതായാണ് പരാതി. ഇതോടെ യുവാവുമായി സമ്പർക്കത്തിലേർപ്പെട്ട കേ‍ാട്ടത്തറ ആദിവാസി സ്പെഷൽറ്റി ആശുപത്രിയിലെ രണ്ട് ഡേ‍ാക്ടർമാർ ഉൾപ്പെടെ 20 ആരേ‍ാഗ്യ പ്രവർത്തകരെയും തുടർന്ന് യുവാവിനെ പ്രവേശിപ്പിച്ച പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലെ നെഫ്രേ‍ാളജിസ്റ്റ് അടക്കം 7 ആരേ‍ാഗ്യ പ്രവർത്തകരെയും നിരീക്ഷണത്തിലാക്കി. കാർത്തികിനെ പെരിന്തൽമണ്ണയിലേക്ക് കെ‍ാണ്ടുപേ‍ായത് അട്ടപ്പാടി ഗവ.ആശുപത്രിയിൽ നിന്ന് ഇഎംഎസ് ആശുപത്രിയിലേക്കു ഗർഭിണികളെ പരിശേ‍ാധനയ്ക്കു കെ‍ാണ്ടുപേ‍ാകുന്ന വാഹനത്തിലാണെന്നാണ് വിവരം. ആ ദിവസം വാഹനത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങളും യുവാവിന്റെ ഊരിലുളളവരുടെ വിശദാംശങ്ങളും ശേഖരിച്ചു തുടങ്ങി.

കഴിഞ്ഞ മാസം 29 നാണ് യുവാവ് ചങ്ങാതിമാരുമായി കേ‍ായമ്പത്തൂരിലെ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങി ഷേ‍ാളയൂരിലെത്തിയത്. കേ‍ാവിഡ് രേ‍ാഗികളുടെ എണ്ണം വൻതേ‍ാതിൽ വർധിച്ചതിനാൽ കോയമ്പത്തൂർ ആ സമയത്ത് റെഡ്സേ‍ാൺ ആയിരുന്നു. അതിനാൽ തിരിച്ചുവന്ന യുവാവ് വീട്ടുനീരീക്ഷണത്തിൽ കഴിയവേ കടുത്ത വയറുവേദന, പനി, ചർദ്ദി എന്നിവയെ തുടർന്ന് 6ന് ഉച്ചയേ‍ാടെ കേ‍ാട്ടത്തറ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ ഇഎംഎസിലേക്കു മാറ്റി.

ഡേ‍ാക്ടറേ‍ാട്, തനിക്ക് കേ‍ാവിഡ് രേ‍ാഗമാണേ‍ാ എന്ന് യുവാവ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് സ്രവം സ്രവം പരിശേ‍ാധനക്ക് അയക്കാൻ നടപടി സ്വീകരിച്ച് യുവാവിനെ മഞ്ചേരി മെഡിക്കൽ കേ‍ാളജിലേയ്ക്ക് അയച്ചു. മെഡിക്കൽ കേ‍ാളജിലേക്കുള്ള വഴിയിൽ യുവാവ് മരിച്ചുെവന്നാണ് വിവരം. കാർത്തികിന് എലിപ്പനിയുടെ ലക്ഷണങ്ങളാണ് കണ്ടതെന്നും നടപടികളിൽ വീഴ്ചവരുത്തിയിട്ടില്ലെന്നു കേ‍ാട്ടത്തറ സ്പെഷൽറ്റി അധികൃതർ പറയുന്നു. യുവാവിനെ വീട്ടുനിരീക്ഷത്തിലാക്കിയ ഷേ‍ാളയൂർ പിഎച്ച്സിയിൽ നിന്ന് ഈ വിവരം കേ‍ാട്ടത്തറ ആശുപത്രിയെ അറിയിക്കുകയും ചെയ്തിട്ടല്ല.

ആശുപത്രിയിലെത്തിയപ്പോൾ യുവാവിന്റ ക്രിയാറ്റിൻ കുറഞ്ഞിരുന്നു. വിളർച്ചയും ക്ഷീണവും കണ്ടതേ‍ാടെയാണ് ആദിവാസികളെ റഫർ ചെയ്യുന്ന പെരിന്തൽമണ്ണ ഇഎംഎസിലേക്ക് വിട്ടതെന്ന് അട്ടപ്പാടി ആരേ‍ാഗ്യവിഭാഗം നേ‍ാഡൽ ഒ‍ാഫിസറും ഡപ്യൂട്ടി ഡിഎംഒയുമായ പ്രഭുദാസ് പറഞ്ഞു. രേ‍ാഗപ്രതിരേ‍ാധ നടപടി ഊർജിതമായി നടക്കുന്ന അട്ടപ്പാടിയിൽ യുവാവിന്റെ സംശയാസ്പദമായ മരണം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Related Articles

Back to top button