KeralaLatestNature

കുട്ടി ‘പുലി’യാവുന്നു

“Manju”

ഉമ്മിണിയില്‍ അമ്മപ്പുലി ഉപേക്ഷിച്ചു പോയ രണ്ടാമത്തെ പുലികുട്ടി അകമലയിലെ വനം വകുപ്പിന്റെ വന്യജീവി പരിപാലന- ചികിത്സാ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കുപ്പിപ്പാല്‍ കുടിച്ചു ഓരോ ദിവസം കഴിയുന്തോറും വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കി തുടങ്ങി .
പുലിക്കുട്ടിയെ തള്ളപ്പുലിക്കു കൊണ്ടുപോകാന്‍ പാകത്തില്‍ വച്ചു കൊടുത്ത് വനത്തിലേക്കു തന്നെ തിരിച്ചയയ്ക്കണമെന്നു വനം വകുപ്പ് അധികൃതര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും അഭിപ്രായമുണ്ടെങ്കിലും തള്ളപ്പുലിയെ വീണ്ടും അവിടേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രാദേശിക തലത്തില്‍ വലിയതോതില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. നാലാഴ്ച നാട്ടില്‍ പിന്നിട്ട കുഞ്ഞിനെ തള്ളപ്പുലി തിരികെ വനത്തിലേക്കു കൊണ്ടുപോകാനുള്ള സാധ്യതയും കുറവാണെന്നു വിദഗ്ധര്‍ പറയുന്നു.

Related Articles

Back to top button