KeralaLatest

അമ്മയുടെ ആസ്ഥാന മന്ദിരം താരരാജാക്കന്മാര്‍ ഉദ്ഘാടനം ചെയ്യും

“Manju”

അമ്മ'യ്ക്ക് ആസ്ഥാനമന്ദിരം; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം  ചെയ്യും | amma new office building will be inaugurated by mammootty and  mohanlal

ശ്രീജ.എസ്

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ’​യു​ടെ സ്വ​പ്ന മ​ന്ദി​രം ഫെ​ബ്രു​വ​രി ആ​റി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​റ​ണാ​കു​ള​ത്ത് ക​ലൂ​ര്‍ ദേ​ശാ​ഭി​മാ​നി റോ​ഡി​ല്‍ മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തിന്റെ ഉ​ദ്ഘാ​ട​നം മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ചേ​ര്‍​ന്ന് രാ​വി​ലെ പ​ത്തി​ന് നി​ര്‍​വ​ഹി​ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ നൂറ് പേര്‍ക്കാവും പ്രവേശനം. സംഘടന പ്രവര്‍ത്തനം ആരംഭിച്ച്‌ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

2019 ന​വം​ബ​റി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. ആ​റ് മാ​സ​ത്തെ സ​മ​യ​പ​രി​ധി​യാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ള്‍ നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും കോ​വി​ഡ് അ​ട​ക്ക​മു​ള്ള പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ മൂ​ലം നി​ര്‍​മാ​ണം വൈ​കു​ക​യാ​യി​രു​ന്നു. സംഘടനയുടെ യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും. 1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് മുതിര്‍ന്ന നടനായിരുന്ന തിക്കുറുശി സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ്(അമ്മ) എന്ന കൂട്ടായ്മയ്ക്കു തുടക്കം കുറിച്ചത്.

 

Related Articles

Back to top button