IndiaLatest

അടുത്ത ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പുമായി ശ്രീശാന്ത്

“Manju”

ശ്രീജ.എസ്

കൊച്ചി: അടുത്ത ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിന് തനിക്ക് പൂര്‍ണ്ണ ഫിറ്റ്നസ് ഉണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തില്‍ സജീവമാകുകയാണ് ശ്രീശാന്ത്. ആലപ്പുഴയില്‍ നടക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി 20യില്‍ ശ്രീശാന്ത് കളിക്കും.

കെ.സി.എ. ടൈഗേഴ്സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് പന്ത് എറിയുക. തുടര്‍ന്ന് ഐപിഎല്ലിലും അതിനുശേഷം ഇന്ത്യന്‍ ടീമിലേക്കു സ്ഥാനമുറപ്പിക്കുക എന്നതാണ് ശ്രീയുടെ ലക്ഷ്യം. 2023ലെ ലോകകപ്പില്‍ കളിക്കാന്‍ ആകുമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പന്തെറിയാന്‍ ആകുമെന്നും ശ്രീശാന്ത് പറയുന്നു.

Related Articles

Back to top button