KeralaLatest

പാറശ്ശാലയിൽ ധൂപ സന്ധ്യ സംഘടിപ്പിക്കും

“Manju”

ശശീന്ദ്രദേവ് കെ

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പാറശ്ശാല നിയോജക മണ്ഡലത്തിലെ എട്ടു ഗ്രാമ പഞ്ചായത്തുകളിൽ അണുനശീകരണ പ്രവർത്തനങ്ങളുമായി ധൂപസന്ധ്യ സംഘടിപ്പിക്കും.

ശാന്തിഗിരി ആശ്രമത്തിന്റെ സഹകരണത്തോടെ പാറശ്ശാല ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ ആയിരത്തോളം ഇടങ്ങളിൽ അണുനശീകരണം നടത്തുന്നത്. അപരാജിത ധൂപചൂർണ്ണം എന്ന ആയുർവേദ ഔഷധ കൂട്ട് ഉപയോഗിച്ച് പുകയ്ക്കൽ നടത്തുന്നതിലൂടെ അന്തരീക്ഷം ശുദ്ധീകരിക്കാനും പകർച്ചവ്യാധികൾ പ്രതിരോധിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഓരോ പഞ്ചായത്തിലും അതാതിടങ്ങളിലെ ഗവ. ആയുർവേദ സിദ്ധ ഡിസ്പെൻസറികൾ അണുനശീകരണത്തിനു മേൽനോട്ടം വഹിക്കും.

ഔഷധക്കൂട്ട് തയ്യാറാക്കുന്നതിനുള്ള പച്ചമരുന്നുകൾ പാറശാല എം.എൽ.എ സി കെ ഹരീന്ദ്രൻ ശാന്തിഗിരി ആശ്രമം നെയ്യാറ്റിൻകര ഏരിയ ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി പാറശ്ശാല ഗവൺമെൻറ് ആയുർവേദ ആശുപത്രി അധികൃതർക്ക് കൈമാറി.

ചടങ്ങിൽ പാറശ്ശാല ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: കെ. സിന്ധുറാണി, ശാന്തിഗിരി ആശ്രമം നെയ്യാറ്റിൻകര ഏരിയ ഭാരവാഹികളായ ജയകുമാർ, മോഹൻകുമാർ, ഡോ: അനീഷ് എസ് മുരുകൻ, നിധീഷ്ലാൽ, കരുണ, ഗുരുപ്രിയൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button