IndiaLatest

ഋഷികേശ് -കര്‍ണ്ണപ്രയാഗ് പാത നിര്‍മ്മാണം അതിവേഗത്തില്‍

“Manju”

ഋഷികേശ്: റെയില്‍വേ വികസനത്തില്‍ മറ്റൊരു നാഴികക്കല്ല് താണ്ടാനൊരുങ്ങി ഉത്തരാഖണ്ഡ്. ഋഷികേശ്കര്‍ണ്ണപ്രയാഗ് പാതയുടെ നിര്‍മ്മാണമാണ് അതിവേഗം പുരോഗമിക്കുന്നത്. ഹിമാലയന്‍ മലനിരകളില്‍ തുരങ്കപാതയിലൂടെ പോകേണ്ട മേഘളയുടെ പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. തുരങ്ക നിര്‍മ്മാണം നടക്കുന്ന ഗുലാര്‍ശിവപുരി പാതയുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിംഗ് ധാമി നേരിട്ടെത്തി വിലയിരുത്തി.

റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ഇതുവരെ നടന്ന പ്രവര്‍ത്തനം വിലയിരുത്താനെത്തിയ ധാമി തുരങ്ക പാതയുടെ രൂപത്തിലുള്ള കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവെച്ചത്. ഗഡ്വാള്‍ ജില്ലയിലൂടെയാണ് തീവണ്ടിപാത കടന്നുപോകുന്നത്.

രണ്ടാം തുരങ്കത്തിന്റെ നിര്‍മ്മാണം നടത്തുന്നത് റെയില്‍ വികാസ് നിഗം ലിമിറ്റഡാണ്. ആറു കിലോമീറ്ററോളം നീളം വരുന്ന തുരങ്കപാതയുടെ ഉയരം ആറ് മീറ്ററാണ്. നാലുമീറ്റര്‍ വീതിയിലാണ് പാറ തുരന്ന് പാത മുന്നോട്ട് പോകുന്നത്. രണ്ടു ഭാഗത്തുനിന്നും ഒരേ സമയമാണ് മലനിര തുരന്നുകൊണ്ടിരിക്കുന്നത്. ശിവപുരി ബാസാറില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്തിലൂടെ കടന്നുപോകുന്ന ഭാഗത്താണ് തുരങ്കങ്ങള്‍ കൂട്ടിമുട്ടുകയെന്നും ഉത്തര റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button