KeralaLatest

മൊബൈൽ–ഐടി റിപ്പയറിങ് തൊഴിലാളികൾ ദുരിതത്തിൽ

“Manju”

സനീഷ് സി എസ്

കോട്ടയം: ലോക്ക് ഡൗൺ മൂലം ദുരിതത്തിൽ ആയ മൊബൈൽ-ഐടി ഉപകരണങ്ങളുടെ അംഗീകൃത റിപ്പയറിങ് തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ മൊബൈൽ-കമ്പ്യൂട്ടർ കമ്പനികളുടെ വിൽപ്പനാനന്തര റിപ്പയറിങ് സേവനങ്ങൾ നൽകുന്ന അംഗീകൃത സ്ഥാപനങ്ങളുടെ സംഘടനയായ എ.എസ്.സി അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കേരളത്തിലെ മൊബൈൽ-ഐടി ഉപകരണങ്ങളുടെ റിപ്പയറിങ്ങുമായി ബന്ധപ്പെട്ട ഏകദേശം 2500 ഓളം തൊഴിലാളികൾ ഈ മേഖലയിൽ പണിയെടുക്കുന്നുണ്ട്. ഓരോ സർവീസ് സെന്ററുകളിലും മൂന്നു മുതൽ പത്ത് വരെ തൊഴിലാളികൾ ഉണ്ട്. ലോക്ഡൗൺ മൂലം ഈ തൊഴിലാളികളുടെ വരുമാനം നിലച്ചിരിക്കുകയാണ്.

ഈ പ്രതിസന്ധിഘട്ടത്തിൽ മറ്റ് തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് സർക്കാർ സാമ്പത്തിക സഹായങ്ങൾ നൽകുമ്പോൾ, മൊബൈൽ-ഐടി ഉപകരണങ്ങളുടെ റിപ്പയറിങ് മേഖലയിലെ തൊഴിലാളികളെ കൂടി പരിഗണിച്ച് വേണ്ടുന്ന സാമ്പത്തിക സഹായം നൽകണമെന്നും, മൊബൈൽ റിപ്പയറിങ്ങ് അവശ്യ സർവീസിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് അനു രമേശ്, സെക്രട്ടറി ശ്രീരഥ് രാധാകൃഷ്ണൻ എന്നിവർ നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.

Related Articles

Back to top button