IndiaLatest

കോവിഡ് വാക്സിന്‍ വികസിപ്പിക്കാൻ ഐസിഎംആര്‍;

“Manju”

ശ്രീജ.എസ്

 

ന്യൂഡൽഹി ∙ രാജ്യത്ത് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാൻ നടപടി തുടങ്ങിയെന്ന് ഐസിഎംആർ. ഭാരത് ബയോടെക് ഇന്റർനാഷനൽ ലിമിറ്റഡുമായി ചേർന്നാണ് വാക്സിൻ വികസിപ്പിക്കുക. രോഗവ്യാപനവും മരണനിരക്കും ക്രമാതീതമായി ഉയരുമ്പോഴാണ് കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഐസിഎംആറിന്റെ ശുഭവാർത്ത.

ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡും പുണെ ദേശീയ വൈറോളജി
ഇൻസ്റ്റിറ്റ്യൂട്ടും ഐസിഎംആറും സംയുക്തമായാണ് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുക. ഇതിനായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് രോഗികളുടെ സാംപിളുകളിൽ നിന്ന് ശേഖരിച്ച കോവിഡ് 19ന്റെ ജനിതകഘടകങ്ങൾ വിജയകരമായി ബിബിഐഎല്ലിന് കൈമാറിയെന്ന് ഐസിഎംആർ അറിയിച്ചു. വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ വേഗത്തിലാക്കുമെന്നും ഐസിഎംആർ വ്യക്തമാക്കി.

Related Articles

Back to top button