KeralaLatestPalakkad

പളനിയില്‍ ഇന്ന് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

“Manju”

പളനി : പളനി കാമരാജാര്‍ കല്ല്യാണ മണ്ഡപത്തില്‍ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (17-12-2023) ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്. രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് മണിവരെയാണ് ക്യാമ്പ് നടക്കുന്നത്. ശാന്തഗിരി ആശ്രമം, പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹന്‍ദാസ് കെ.പി. കോര്‍ഡിറ്റ് ചെയ്യുന്ന ക്യാമ്പിന് ഡോ.ജനനി രമ്യപ്രഭാ ജ്ഞാനതപസ്വിനി നേതൃത്വം നല്‍കും.

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സസ്മിത പി, അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനിയന്‍ ലാല്‍ പി.കെ., R & B വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ പ്രസാദ് പി.വി., പ്രസൂതി ഏവം സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ.തിലകവതി അമ്മാള്‍, സിദ്ധ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജു പി എന്നിവര്‍ രോഗികളെ പരിശോധിച്ച് തുടര്‍ ചികിത്സ നിര്‍ദ്ദേശിക്കും.

ക്യാമ്പില്‍ ഹൗസ് സര്‍ജന്മാരായ ഡോ. കീര്‍ത്തി സുബ്രു, ഡോ. ആതിര എം.പി., ഡോ.അഞ്ജിമ ബി.എന്‍, ഡോ.മൃദുല പി.എം. എന്നിവരും പങ്കെടുക്കും. ദീപ ഡി, ഷീബ എം.എ. എന്നിവര്‍ റിസപ്ഷനും, ലാബ് പുഷ്പലത ജി.യും, സുധ എ, വിഷ്ണു കെ, ജിതേന്ദ്രന്‍ കെ.സി. എന്നിവര്‍ ഫാര്‍മസിയിലും പ്രവര്‍ത്തിക്കും. കണ്ടന്‍കുട്ടി, ശരവണന്‍ ആര്‍ എന്നിവര്‍ മാര്‍ക്കറ്റിംഗിലുമുണ്ടാകും.

Related Articles

Back to top button