KeralaLatest

ഇടുക്കി കോവിഡ് മുക്തം

“Manju”

 

ഇടുക്കി: ഇടുക്കി ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന 24 പേർക്കും രോഗം ഭേദമായതോടെ ജില്ല കോവിഡ് മുക്തമായി. ഇന്നലെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന അവസാന രോഗിയുടെ ഫലം നെഗറ്റീവ് ആയത്.

എന്നാൽ ജില്ലയിൽ ഇപ്പോഴും 1331 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.ജില്ലയിൽ ഇന്നലെ പുതുതായി 301 പേരെ വീടുകളിലും 10 പേരെ ആശുപത്രികളിലും നിരീക്ഷണത്തിലാക്കി. ഇപ്രകാരം നിലവിൽ ജില്ലയിൽ 1321 പേർ വീടുകളിലും 10 പേർ ആശുപത്രികളിലുമായി ആകെ 1331 പേർ നിരീക്ഷണത്തിലുണ്ട്.

174 പേരുടെ പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്.അതേസമയം, ജില്ലയിൽ നിന്നും ഇന്നലെ 44 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതുൾപ്പടെ ആകെ 2411 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. ഇന്നലെ 116 പേരുടെ പരിശോധനാഫലം കിട്ടി. ഇതുൾപ്പടെ ആകെ 2237 പേരുടെ ഫലം ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button