ArticleKeralaLatest

‘ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍’

“Manju”

റ്റി. ശശിമോഹൻ

‘ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍’
ഇന്ന് വൈലോപ്പിള്ളിയുടെ 109-ാം ജയന്തി

കാല്പനികതയുടേയും മാസ്മരികതയുടേയും മിസ്റ്റിസിസത്തിന്റെയും ലോകത്തുനിന്ന്, മലായള കവിതയെ സമകാലിക പശ്ചാത്തലങ്ങളിലേയ്ക്കും ജീവിത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും കൈപിടിച്ചു നടത്തിയ കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. അദ്ദേഹത്തിന്റെ കവിതകള്‍ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കി അവരുടെ ദുഃഖങ്ങള്‍, വേവലാതികള്‍, നിസ്സഹായത, ദുര്യോഗം എല്ലാം അദ്ദേഹത്തിന്റെ വരികളില്‍ ജ്വലിച്ചു നിന്നു. കേരളത്തിലെ പട്ടിണി മരണമെന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ് “കന്നിക്കൊയ്ത്ത് ‘എന്ന കവിതാസമാഹാരത്തിലെ “അരിയില്ലാഞ്ഞിട്ട് “എന്ന കവിത
നിര്‍ദ്ധനനായ ഒരാള്‍ മരിയ്ക്കുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ക്കെല്ലാം നാട്ടുകാര്‍ സഹായിക്കുകയാണ്. കുഴിവെട്ടാനും, വിറകുകൊണ്ടുവരാനും ശവം പുതപ്പിക്കാനുമെല്ലാം ആളും പണവുമെത്തി. ശവത്തിനു ചുറ്റും, തൂവാനിത്തിരി ഉണക്കലരിമണി ചോദിച്ചപ്പോള്‍

“കരയുന്നതിനിടയ്‌ക്കോതിനാള്‍ കുടുംബിനി
‘അരിയുണ്ടെന്നാലങ്ങോരന്തരിക്കുകില്ലല്ലോ”

എന്ന മറുപടിയാണ് കിട്ടിയത്. പട്ടിണി കിടന്നായിരുന്നു ഒരു സാധു മരിച്ചത് എന്ന് ഇതിലും ഭംഗിയായി എങ്ങനെ പറയാനൊക്കും.
അദ്ദേഹമെഴുതിയ “കാക്ക” എന്ന കവിത, ഒരു പക്ഷിയെ കുറിച്ചു മാത്രം ഉള്ളതല്ല. കറുത്തവരെ, പണിയെടുക്കുന്നവരെ, നമ്മുടെ സമഹൂത്തിന്റെ താഴെക്കിടയിലുള്ളവരെയെല്ലാം പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
“കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍
സൂര്യപ്രകാശത്തിന്റെ തോഴി
ചീത്തകള്‍ കൊത്തിവലിയ്ക്കുകിലു
മേറ്റവും വൃത്തി-വെടിപ്പെഴുന്നോള്‍ ” എന്നു തുടങ്ങുന്ന കവിത അവസാനിക്കുന്നത്
“താമസപിണ്ഡത്തിനുള്ളിലാരോ,
താമരപ്പൂവു വിടര്‍ത്തി നിര്‍ത്തി”
അദ്ധ്വാനിക്കുന്ന കറുത്തവര്‍ഗ്ഗക്കാരുടെ മനസ്സുകള്‍ മൃദുലവും സ്‌നിഗ്ദ്ധവും സുരഭിലവുമാണെന്ന് കവി പറഞ്ഞുവെക്കുന്നു. “ചോരതുടിക്കും ചെറു കൈയുകളെ പേറുകവന്നീ പന്തങ്ങൾ എന്ന് അദ്ദേഹം പുതുതമുറയെ ആഹ്വാനം ചെയ്യുന്നുണ്ട്

‘ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍’
എന്ന് ഊറ്റംകൊള്ളുന്ന കവിയുടെ പ്രത്യയശാസ്ത്രം ജീവിതത്തിന്റെ അജയ്യത ആയിരുന്നു .
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി 1911 മെയ് 11 നു ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപകനായി. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, അന്നോളമുണ്ടായ തിൽ നിന്നും വ്യത്യസ്ത മായ ഹൃദയവേദന ആയിരുന്നു
എറണാകുളത്തെ കലൂരില്‍ 1911 മെയ് 11നാണ് ശ്രീധരമേനോന്‍ ജനിച്ചത്രക്തസ്രാവം കാരണം 1985 ഡിസംബർ 22-ന്‌ അന്തരിച്ചു. നപാരാ മഹാരാജാസ് കോളേജില്‍ നിന്നും ശാസ്ത്രത്തില്‍ ബിരുദം നേടിയ ശ്രീധരമേനോന്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. ശ്രീ എന്ന തൂലികാ നാമത്തില്‍ കവിതകള്‍ എഴുതിത്തുടങ്ങി.

പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്നു ശ്രീധരമേനോന്‍. 1947 ല്‍ പ്രസിദ്ധീകരിച്ച കന്നിക്കൊയ്ത്താണ് ആദ്യ കാവ്യ സമാഹാരം.

കന്നിക്കൊയ്ത്തോടെ മലയാളത്തില്‍ ഒരു ഭാവുകത്വ പരിവര്‍ത്തനത്തിന് തുടക്കം കുറിക്കുകയായിരുന്നു വൈലോപ്പിള്ളി. ആധുനികമായ ജിവിതബോധത്തിന്‍റെ വെളിച്ചത്തില്‍ കേരളീയനുഭവങ്ങളുടെ ആഴവും സങ്കീര്‍ണ്ണതയും അദ്ദേഹം ആവിഷ്കരിച്ചു. കനവും കാതലുമുള്ള കവിതകളായിരുന്നു വൈലോപ്പിള്ളിയുടേത്.

സാമൂഹ്യജീവിത ചിത്രീകരണത്തിന് പുതിയൊരു മാതൃക കാട്ടിയ കുടിയൊഴിക്കല്‍ എന്ന കവിതയില്‍ ആധുനിക ജീവിതത്തിലെ അസ്വാസ്ഥതകളും മൂല്യബോധ പരിവര്‍ത്തനവും ശക്തമായി ചിത്രീകരിച്ചു. കടല്‍ക്കാക്കകള്‍, യുഗപരിവര്‍ത്തനം, കണ്ണീര്‍പ്പാടം തുടങ്ങിയ വൈലോപ്പിള്ളി കവിതകള്‍ കേരളത്തിലെ സാമൂഹ്യ പരിവര്‍ത്തനത്തെ ആന്തികാനുഭൂതികളോടെ ആവിഷ്കരിച്ചവയാണ്.

Related Articles

Back to top button