KeralaLatest

ചാരായവുമായി യുവാക്കൾ പിടിയിൽ

“Manju”

അനൂപ്

മാവേലിക്കര: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 15 ലിറ്റർ ചാരായവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. മാവേലിക്കര തെക്കേക്കര വാത്തികുളം തുണ്ടയ്യത്ത് സച്ചിൻ ഭവനത്തിൽ സച്ചിൻ (27), കൊയ്പ്പള്ളികാരാഴ്മ പടനിലത്ത് തെക്കേതിൽ വിഷ്ണു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. സച്ചിന്റെ വീട്ടിൽ നിന്നാണ് ചാരായം പിടിച്ചെടുത്തത്.

മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ.ജയരാജിന്റെ നിർദ്ദേശപ്രകാരം മാവേലിക്കര റേഞ്ച് പ്രിവന്റിവ് ഓഫിസർ പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയിഡിൽ സി.ഇ.ഒമാരായ സുരേഷ്, വിനീത് എന്നിവരും പങ്കെടുത്തു.

Related Articles

Back to top button