KeralaLatest

മദ്യഷാപ്പുകള്‍ ഇനി തുറക്കരുതെന്ന് എം.എന്‍.കാരശ്ശേരി

“Manju”

വി.എം.സുരേഷ് കുമാർ.

വടകര : കൊറോണക്കെതിരെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നടത്തുന്ന മാതൃകാ മുന്നേറ്റങ്ങള്‍ വിജയത്തിലെത്താന്‍
മദ്യഷാപ്പുകള്‍ ഇനി തുറക്കാതിരിക്കണമെന്ന് എം.എന്‍.കാരശേരി.

ലോക്ഡൗണ്‍ കഴിഞ്ഞാലും അടച്ചിട്ട മദ്യഷാപ്പുകള്‍ തുറക്കരുത് എന്ന ആവശ്യവുമായി കേരളമദ്യവിരുദ്ധ ജനകീയമുന്നണി ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണനും കുടുംബവും കൊയിലാണ്ടിയില്‍ നടത്തിയ ഗൃഹോപവാസത്തിന്റെ സമാപനപ്രസംഗം നിര്‍വഹിക്കുകയായിരുന്നു കാരശേരി.

കൊറോണമൂലം ആയിരത്തി ഇരുനൂറിലേറെ മദ്യശാലകളും ഷാപ്പുകളും അടഞ്ഞു കിടക്കുകയാല്‍ പരലക്ഷം മദ്യപര്‍ക്ക് മോചനമായെന്നും അവരുടെ രോഗപ്രതിരോധശേഷി തിരിച്ചു കിട്ടിയിട്ടുണ്ടെന്നും കാരശ്ശേരി വ്യക്തമാക്കി.

രാവിലെ കോഴിക്കോട് രൂപതാ വികാരി ജനറല്‍ ഡോ.തോമസ് പനയ്ക്കല്‍ വീഡിയോ വഴി ഉദ്ഘാടനം ചെയ്തു.തായാട്ടുബാലന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലയില്‍ മദ്യനിരോധനസമിതി നേതാക്കളായ സി.ചന്തുക്കുട്ടി, പപ്പന്‍ കന്നാട്ടി,
വി.കെ.ദാമോദരന്‍ എന്നിവരും മറ്റുപ്രവര്‍ത്തകരും സ്വവസതിയില്‍ ഉപവാസം അനുഷ്ഠിച്ചു.

Related Articles

Back to top button