IndiaLatest

രാജീവ്ഗാന്ധി ഖേല്‍രത്‌ന ഇനി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന

“Manju”

ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്നയുടെ പേര് മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ മേജര്‍ ധ്യാന്‍ ചന്ദ് എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ട്വീറ്റിലൂടെയാണ് മോദി ഈ വിവരം നല്‍കിയത്. ‘മേജര്‍ ധ്യാന്‍ ചന്ദ് ഇന്ത്യയുടെ മുന്‍നിര കായികതാരങ്ങളില്‍ ഒരാളായിരുന്നു, ഇന്ത്യയ്ക്ക് ബഹുമാനവും മഹത്വവും നല്‍കി. നമ്മുടെ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നത് ഉചിതമാണ്.’ അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയ്ക്ക് മൂന്നു തവണ ഒളിമ്പിക്‌സ് ഹോക്കി സ്വര്‍ണം സമ്മാനിച്ച ഇതിഹാസ താരമായ ധ്യാന്‍ചന്ദിനോടുള്ള ആദരവായി പരമോന്നത ബഹുമതിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് തനിക്ക് അഭ്യര്‍ഥനകള്‍ ലഭിച്ചുവെന്നും ജനഹിതം മാനിച്ച്‌ ഖേല്‍രത്‌ന പുരസ്‌കാരത്തിന് പുനര്‍നാമകരണം നടത്തുകയാണെന്നുമാണ് പ്രധാനമന്ത്രി കുറിച്ചത്.

1991-ലാണ് കായികരംഗത്തെ മികവനുള്ള പരമോന്നത ബഹുമതിയായി ഖേല്‍രത്‌ന അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ആ വര്‍ഷം ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേര് പുരസ്‌കാരത്തിന് നല്‍കുകയായിരുന്നു.

Related Articles

Back to top button