Kerala

അങ്കണവാടിയെ ആകർഷകമാക്കി മാലതി ടീച്ചറുടെ ചിത്രങ്ങൾ

“Manju”

പി വി എസ്

മലപ്പുറം: വർണ്ണചിത്രങ്ങളാൽ അങ്കണവാടിയെ ആകർഷകമാക്കുകയാണ് ഊരകം കല്ലേങ്ങൽപടി അങ്കണവാടിയിലെ മാലതി ടീച്ചർ .പ്രകൃതി ദൃശ്യങ്ങങ്ങളും പൂക്കളും പഴങ്ങളും മൃഗങ്ങളും മാവേലിയുമെല്ലാം ടീച്ചറുടെ ഭാവനയിൽ അങ്കണവാടിയുടെ ചുമരുകളെ മനോഹരമാക്കുന്നു .

ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ടീച്ചർ സ്വന്തം കയ്യിൽ നിന്നും പണം ചെലവഴിച്ചാണ് ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാൻ ആരംഭിച്ചത് .ചുമരിൽ ചിത്രങ്ങൾ വരിക്കാനുള്ള സ്ഥലം കഴിഞ്ഞപ്പോൾ കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമുള്ള ചിത്രകാർഡുകളും മറ്റും ഒരുക്കുകയാണ് മാലതി ടീച്ചർ .

കുട്ടിക്കഥകളിലെ കഥാപാത്രങ്ങളുടെ മുഖം മൂടികളും ഒരുക്കിയിട്ടുണ്ട് .വണ്ടൂർ ചെമ്പ്രശ്രി അങ്കണവാടിയിൽ സേവനം ആരംഭിച്ച ടീച്ചർ കല്ലേങ്ങൽ പടിയിൽ വന്നിട്ട് കാൽ നൂറ്റാണ്ടായി .ഒരു വർഷം മുമ്പാണ് ചിത്രം വര തുടങ്ങിയത് .

Related Articles

Back to top button