IndiaLatest

ഗുജറാത്തിൽ 24 മണിക്കൂറിനുള്ളിൽ 362 കേസുകൾ

“Manju”

സ്വന്തം ലേഖകൻ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 362 കേസുകൾ കൂടി സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്തു. 24 രോഗികൾ കൂടി മരിക്കുകയും 466 രോഗികളെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തതായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി അറിയിച്ചു. സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 8904 ഉം മരണനിരക്ക് 537 ഉം ആയി.

ഇന്ന് രജിസ്റ്റർ ചെയ്ത ആകെ കേസുകളിൽ 267 കേസുകൾ അഹമ്മദാബാദിൽ നിന്നും മാത്രമാണ്‌ വഡോദരയിൽ 27, സൂറത്തിൽ 30, ഭാവ്നഗറിൽ 2, ഭാരൂച്ചിൽ 1, ഗാന്ധിനഗറിൽ 3, പാടാനിൽ 2, ഛോട്ടാ ഉഡെപൂരിൽ 3, കച്ചിൽ 6, മെഹ്സാനയിൽ 7, ഗിർസോംനാഥിൽ 5, ജാംനഗർ 1, ഖേഡ 3, സബർകാന്ത -1, അരവല്ലി -1, മഹിസാഗർ -2, ദേവഭൂമി ദ്വാരക ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ച 24 പേരിൽ 21 പേർ അഹ്മെദാബാദിൽ നിന്നും ബാക്കിയുള്ള മൂന്ന് പേർ രാജ്‌കോട്ട്, സൂറത്, വഡോദര എന്നിവിടങ്ങളിൽ നിന്നും ആണ്.

Related Articles

Back to top button