KeralaLatestThiruvananthapuram

തീരത്തിന് കൈത്താങ്ങാവാൻ കോളേജ് അദ്ധ്യാപകരും

“Manju”

നഗരസഭയുടെ തീരത്തിനൊരു_കൈത്താങ്ങ് പദ്ധതിയിലേക്ക് എകെജിസിടിഎ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ടു ലക്ഷത്തി ഏഴായിരത്തി ഇരുന്നൂറ്റി അമ്പത് രൂപയുടെ ചെക്ക് കൈമാറി.

ഭാരവാഹികളായ പ്രൊഫ.ബേബി ഷക്കീല,ഡോ.എ. ബാലകൃഷ്ണൻ,ഡോ.അശോക് എന്നിവർ ചേർന്നാണ് സഹായം കൈമാറിയത്.

വലിയ സഹായമാണ് നഗരസഭ ഏറ്റെടുത്ത ഈ ഉദ്യമത്തിനായി എകെജിസിടിഎ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഭാഗത്തു നിന്നും ലഭിച്ചതെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു.

പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയർത്തിയ കേരളത്തിന്റെ സ്വന്തം സേനയ്ക്കായി www.donatetmc.in എന്ന വെബ്സൈറ്റിലൂടെ
സഹായമെത്തിക്കുന്നതിനായി നിങ്ങൾക്കും സംഭാവന ചെയ്യാം.

സംഭാവനകൾ തുകകളായോ ചെക്കുകളായോ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 10210200020231
(IFSC FDRL0001021) എന്ന കൺസ്യൂമർ ഫെഡിന്റെ ഫെഡറൽ ബാങ്ക്,പാളയം ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് നൽകാവുന്നതാണ്.

Related Articles

Back to top button