IndiaLatest

പ്രധാനമന്ത്രി ഫസൽ ബീമാ യോജന, 2021 ജനുവരി 13ന് 5 വർഷം പൂർത്തിയാക്കുന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ന്യൂ ഡെൽഹി : കർഷകരുടെ വിളകൾക്കുള്ള പരിരക്ഷ ഉറപ്പാക്കുന്നതിന് 2016 ജനുവരി 13 ന് പ്രധാനമന്ത്രി ഫസൽ ബീമാ യോജന എന്ന മുൻഗണനാ പദ്ധതി വഴി, കേന്ദ്ര ഗവൺമെന്റ് ചരിത്രപരമായ നടപടി സ്വീകരിച്ചു. ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കിൽ രാജ്യമെമ്പാടുമുള്ള കർഷകർക്ക് അവരുടെ വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്.

പ്രീമിയം തുകയിൽ, കർഷകരുടെ വിഹിതത്തിന് തുല്യമോ, അതിന് മുകളിലോ ഉള്ള വിഹിതം സംസ്ഥാനവും, കേന്ദ്ര ഗവൺമെന്റും നൽകും. ഈ പദ്ധതിക്ക് മുമ്പുള്ള കാലയളവിൽ, ഹെക്ടറിന്, ശരാശരി ഇൻഷുറൻസ് തുക 15,100/- രൂപയായിരുന്നത്, പി എം എഫ് ബി വൈ-യുടെ കീഴിൽ 40,700/- രൂപയായി വർദ്ധിപ്പിച്ചു.

വിള ചക്ര കാലഘട്ടത്തിൽ പൂർണ്ണമായും ഇൻഷുറൻസ് കവറേജ് ലഭിക്കും. പ്രാദേശിക പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിഗത വിള നഷ്ടങ്ങൾക്കും, വിളവെടുപ്പിനുശേഷം ഉണ്ടാകുന്ന നഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും.

ഭൂമിയുടെ രേഖകൾ പി എം എഫ് ബി വൈ പോർട്ടലും ആയി ബന്ധിപ്പിക്കൽ, വിള ഇൻഷുറൻസിനായുള്ള മൊബൈൽ ആപ്പ്, വിളനഷ്ടം നിർണ്ണയിക്കുന്നതിന് ഉപഗ്രഹചിത്രം, ഡ്രോൺ, നിർമ്മിത ബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കൽ തുടങ്ങിയവ ഈ പദ്ധതിയുടെ ചില സവിശേഷതകൾ ആണ്.

പ്രതിവർഷം 5.5 കോടിയിലധികം കർഷക അപേക്ഷകൾ, ഈ പദ്ധതിക്കായി ലഭിക്കുന്നുണ്ട്. ഇതുവരെ 90,000 കോടി രൂപയുടെ ക്ലെയിം നൽകിക്കഴിഞ്ഞു.

Related Articles

Back to top button