IndiaLatest

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, ഇത് മൂന്നാം തരംഗം

“Manju”

രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ധനവാണ് ദിനംപ്രതിയുള്ള കേസുകള്‍ പരിശോധിച്ചാല്‍ കാണാനാകുന്നത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ ഏറെയും ഒമിക്രോണ്‍ വകഭേദമാണ്. കോവിഡ് വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. എന്‍.കെ.അറോറയാണ് കോവിഡ് മൂന്നാം തരംഗമാണ് ഇപ്പോള്‍ ദൃശ്യമാകുന്നതെന്ന് അഭിപ്രായപ്പെട്ടത്.

നിലവില്‍ മെട്രോ നഗരങ്ങളിലാണ് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ആകെ കേസുകളുടെ 75 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ഒമിക്രോണ്‍ കേസുകളുടെ കാര്യത്തില്‍ വലിയ വര്‍ധനവാണ് ആഴ്ചതോറും രേഖപ്പെടുത്തുന്നത്. ദേശീയ തലത്തില്‍ ഒമിക്രോണ്‍ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

Related Articles

Back to top button