KeralaLatest

സ്വകാര്യ മദ്യലോബിക്ക് ബിവറേജസ് കോർപ്പറേഷനെ തീറെഴുതുവാനുള്ള സർക്കാർ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

മദ്യ വിതരണ രംഗത്തെ സുതാര്യത തകർത്ത് ബിവറേജസ് കോർപ്പറേഷനെ സ്വകാര്യ മദ്യ മാഫിയയ്ക്ക് തീറെഴുതുവാനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് എം.വിൻസന്റ് MLAആവശ്യപ്പെട്ടു. കേന്ദ്ര നിർദ്ദേശത്തെത്തുടർന്ന് മാത്രം വിൽപ്പന നിർത്തിയിരുന്ന മദ്യഷാപ്പുകൾ തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന തിരക്കിന്റെ പേരുപറഞ്ഞു ബാറുകളിൽ പാഴ്സൽ നൽകുന്നതിനായി കൗണ്ടറുകൾ തുറക്കുന്നതിന് ഓർഡിനൻസ് പുറത്തിറക്കിയതിലൂടെ വൻ അഴിമതിക്ക് കളമാരുക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. സ്റ്റാർ കാറ്റഗറി മറികടന്ന് പുതിയ ബാറുകൾ അനുവദിക്കുന്നതിനുള്ള മുന്നൊരുക്കമായി വേണം ഇതിനെ കാണാൻ. നാളെ ബാറുകളിൽ തന്നെ ആയിരത്തിനടുത്ത് ചില്ലറവില്പ്പനശാലകളും ഉണ്ടായേക്കും.
വ്യാജമദ്യദുരന്തങ്ങളുടെ ഭീകരത നമ്മൾ
വിസ്മരിക്കരുത്
യാത്രാസൗകര്യം കുറഞ്ഞതും പരിമിതമായ സ്ഥലസൗകര്യം ഉള്ളതും ആയ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വെർച്യുൽ ക്യു സംവിധാനം പ്രായോഗികമല്ല ഇത് സാധാരണക്കാരായ ഉപഭോക്താക്കളെ ബാറുകളിലേക്ക് എത്തിക്കും ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഷോപ്പുകൾ മാറ്റിസ്ഥാപിക്കണമെന്നും മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉണ്ടാകണമെന്നും ഫെഡറേഷൻ മാനേജ്മെന്റിനോട് ആവശ്യപെട്ടിരുന്നതാണ് എന്നാൽ നിരുത്തരവാദപരമായ സമീപനമാണ് കെ.എസ്ബി.സി മാനേജ്മെന്റ് സ്വീകരിച്ചത്.
സ്വകാര്യമദ്യലോബിക്ക് ബീവറേജസ് കോർപ്പറേഷനെ തീറെഴുതുവാനുള്ള സർക്കാർശ്രമത്തിലൂടെ കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം
ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന തൊഴിൽസാഹചര്യം സൃഷ്ടിച്ചേക്കും.
വർഗ്ഗവഞ്ചകരല്ലാത്ത എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്ന് എം.വിൻസന്റ് MLA അഭ്യർത്ഥിച്ചു

Related Articles

Back to top button