KeralaLatest

കണ്ണൂരിൽ ഹോം ക്വാറൻ്റൈൻ ലംഘിച്ചയാളെ ആപ്പ് കുടുക്കി.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

അന്യസംസ്ഥാനത്തു നിന്നും എത്തി ഹോം ക്വാറൻ്റൈനിൽ കഴിയവെ പുറത്തിറങ്ങിയ ആൾ പിടിയിൽ. ഇയാളെ ഉടൻ തന്നെ പൊലീസ് പിടികൂടി സർക്കാർ ക്വാറൻ്റൈനിലാക്കി.

ചക്കരക്കല്ല് മായിൻമുക്ക് പുറവൂറിലാണ് നിയമ ലംഘനം കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്ന് എത്തിയ ആൾ പുറത്തിറങ്ങിയത് അറിഞ്ഞത് പൊലീസ് ആപ്പ് വഴിയാണ് അറിഞ്ഞത്. ഹോം ക്വാറൻ്റൈൻ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

ഹോം ക്വാറൻ്റൈൻ കഴിയുന്നവരെ സഹായിക്കാൻ നിൽക്കുന്നവരും ക്വാറൻ്റൈനിൽ തന്നെ കഴിയണമെന്നും അറിയിപ്പുണ്ട്. സർക്കാർ നിർദ്ദേശം അനുസരിക്കാത്തവർക്കെതിരെ നാട്ടുകാരും ജാഗ്രത പാലിക്കണമെന്നും, ഉടൻ പൊലീസിനെയൊ ആരോഗ്യ വകുപ്പിനെയൊ വിവരമറിയിക്കണമെന്നും അഭ്യർത്ഥനയുണ്ട്.

 

Related Articles

Back to top button