KeralaLatest

തൊട്ടാൽ പൊള്ളും ഇറച്ചി വില: കണ്ണൂർ ജില്ലയിൽ കോഴിവില കുതിക്കുന്നു.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

ലോക്ക്ഡൗണിൽ നേരിയ ഇളവുകൾ ഉണ്ടായതോടെ മാർക്കറ്റുകളിൻ അനക്കം വെച്ചപ്പോൾ ജില്ലയിൽ പോത്തിറച്ചിക്കും കോഴിയിറച്ചിക്കും തൊട്ടാൽ പൊള്ളുന്ന തീ വില;

ജില്ലയിലെ കോഴിക്കടകളിൽ പലയിടങ്ങളിലും 150 രൂപ മുതൽ 180 രൂപ വരെയാണ്‌ കോഴിവില. വരും ദിവസങ്ങളില്‍ വീണ്ടും വില വര്‍ധനവുണ്ടാവുമെന്നാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന.

ലോക്ക്ഡൗണിന് മുൻപ് 240, 260 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ പോത്തിറച്ചിക്ക് 320 രൂപയാണ് മർക്കറ്റ് വില കണ്ണൂരിലേക്ക് പോത്തുകളെത്തുന്ന ഇതര ജില്ലകളിലേയും ഇതര സംസ്ഥാനങ്ങളിലെയും ഫാമുകൾ അടച്ചതോടെയാണ് പോത്തിറച്ചി വില കുത്തനെ കൂടാൻ കാരണം
കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും കോഴി വരവ് നിലച്ചതും പ്രാദേശിക കോഴിഫാം നടത്തിപ്പ് പ്രതിസന്ധിയിലായതും മൂലം വ്യാപാരാവശ്യത്തിന് കോഴി ലഭിക്കാത്തതുമാണ് വില കുതിച്ചുയരാൻ കാരണമെന്നാണ് ചെറുകിട കോഴി വ്യാപാരികൾ പറയുന്നത്

ലോക്ക് ഡൗണിന് മുൻപ് ഇരിട്ടി മേഖലയില്‍ കിലോയ്ക്ക് 45 രൂപ മുതൽ.60 രൂപ വരെയായിരുന്ന കോഴി വിലയാണ് മൂന്നു മടങ്ങ് വർദ്ധിച്ച് 150 രൂപകടന്നത്

കണ്ണൂർജില്ലയില്‍ ശരാശരി കോഴിവില 150 രൂപയാണ്കൊവിഡ് വ്യാപനവും പക്ഷിപ്പനിയും ലോക്ക് ഡൗൺ പ്രഖ്യാപനവും മൂലം അയൽ സംസ്ഥാനങ്ങളിൽ കോഴി വ്യാപാരവും ഫാം നടത്തിപ്പും പൂർണ്ണമായും നിലച്ചതോടെ കോഴിയിറച്ചി ഉപഭോഗ സംസ്ഥാനമായകേരളത്തിലേക്ക് പൊടുന്നനെ കോഴി ഇറക്കുമതി നിലച്ചതോടെയാണ് വില കുതിപ്പ് തുടങ്ങിയത് ഇറച്ചിക്കോഴികളെ ലഭ്യമാകാത്തതോടെ ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഭൂരിഭാഗം കോഴിഫാമുകളും അടച്ചു പൂട്ടുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായതും ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമായതും

നോമ്പു കാലത്ത് കോഴിയിറച്ചിക്കൊപ്പം തന്നെ മത്സ്യ വിലയും ക്രമാതീതമായി ഉയരുന്നത് സാധാരണക്കാർ ഉൾപ്പെടെയുള്ള മലയോര ജനതയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് 60-80 രൂപ വിലയുണ്ടായിരുന്ന സാധാരണക്കാരന്റെ മത്സ്യവിഭവമായ മത്തിക്ക് കിലോഗ്രാമിന് 180 മുതൽ 200 രൂപ വരെയാണ് ഇപ്പോൾ വില വർദ്ധിച്ചിരിക്കുന്നത് 160 രൂപയായിരുന്ന അയലക്ക് മൂന്നൂറ് രൂപയാണ് ഇപ്പോൾ ഈടാക്കുന്നത് 120 രൂപയുണ്ടായിരുന്ന കിളിമീനിന് 180 മുതൽ 200 രൂപ വരെയാണ് വില വർദ്ധിച്ചിരിക്കുന്നത് 120 രൂപയുണ്ടായിരുന്ന ചൂരയ്ക്ക് 180 മുതൽ 250 രൂപ വരെയാണ് വർദ്ധനവ് ഉണ്ടായത് പെരുന്നാൾ ദിനം അടുത്തു വരവേ വിപണിയിൽ ഇറച്ചിവിലയും മത്സ്യ വിലയും ഇനിയുമുയരാൻ സാധ്യതയുണ്ടെന്നാണ് കോഴി-മത്സ്യ വ്യാപാരികൾ പറയുന്നത്

 

Related Articles

Back to top button