InternationalLatest

ആലപ്പുഴ സ്വദേശി ദുബായില്‍ മരിച്ചു; ഗള്‍ഫില്‍ മലയാളികളുടെ മരണസംഖ്യ വര്‍ദ്ധിക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

ദുബായ്: കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് സ്വദേശിയായ ആര്‍ കൃഷ്ണപിളളയാണ് ദുബായില്‍ മരിച്ചത്. ഇതോടെ കോവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 79 ആയി ഉയര്‍ന്നു.

യു.എ.ഇയിലാണ് മലയാളികള്‍ കൂടുതലായി മരിച്ചത്. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി കോവിഡ് മരണം 671 കടന്നു. സൗദി അറേബ്യയിലാണ് കൂടുതല്‍ മരണം. ഇന്നലെ പത്തുപേര്‍ കൂടി മരിച്ചതോടെ 302 ആയി.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. 2,840 പേര്‍ക്കാണ് ഒരു ദിവസത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 52,016 ആയി. ഖത്തറില്‍ ഇതുവരെ 15 പേരാണ് മരിച്ചത്. രോഗികള്‍ 30,972 ആയി ഉയര്‍ന്നു.

യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നാലുപേര്‍ മരിച്ചു. ആകെ മരണം 214. രോഗികളുടെ എണ്ണം 22,627. കുവൈറ്റില്‍ 11 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യം 107 ആയി. 13,802 പേര്‍ക്കാണ് ഇവിടെ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ബഹ്‌റൈനില്‍ രോഗികളുടെ എണ്ണം 6,747. മരണം 12. ഒമാനില്‍ മരണം 21 ആയി. രോഗികളുടെ എണ്ണം 5,029.

Related Articles

Back to top button