IndiaKottayamLatest

കൊവിഡ് രോഗിയുമായി സമ്പര്‍‍ക്കം; എം എല്‍ എ ക്വാറന്റീനില്‍

“Manju”

സിന്ധുമോള്‍ ആര്‍

കോട്ടയം: കൊവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് എം എല്‍ എ ക്വാറന്റീനില്‍ പ്രവേശിച്ചു. വൈക്കം എം എല്‍ എ സി കെ ആശയാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ അധ്യാപികയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് എം എല്‍ എ അറിയിച്ചു.

അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പഠന വിവരം അന്വേഷിച്ച്‌ എത്തിയതിന്റെ പിറ്റേ ദിവസം വിദ്യാര്‍ത്ഥിനിക്ക് ടെലിവിഷന്‍ നല്‍കുന്ന പരിപാടി ഉണ്ടായിരുന്നു. അതില്‍ എം എല്‍ എയും പങ്കെടുത്തിരുന്നു. അധ്യാപികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ എം എല്‍ എ ക്വാറന്റീനില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു.

പരിപാടിയില്‍ പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ച അധ്യാപിക പുസ്തക വിതരണവും നടത്തിയിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ നൂറോളം പേര്‍ ഉള്ളതായും എല്ലാവരെയും കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button