InternationalLatest

കോവിഡ് വിദ്വേഷ പ്രചാരണം; ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

“Manju”

രജിലേഷ് കേരിമഠത്തില്‍

ദുബായ്: യു. എ..യില്‍ മൈനിങ്ങ് കമ്പിനിയിലെ ജോലിക്കാരനായി ബ്രിജിഷോര്‍ ഗുപ്തയെന്നയാള്‍ രാജ്യത്ത് മുസ്ലീംങ്ങള്‍ കോവിഡ് പടര്‍ത്തന്നു എന്ന മോശപ്രചാരണം നടത്തിയതിന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

ഇന്ത്യന്‍ മുസ്ലീങ്ങള്‍ കൊറോണ പരത്തുന്നവരാണെന്ന ഫെയ്‌സ്ബുക്കില്‍ കുറിപ്പ് എഴുതിയതിനാണ് നടപടി. നേരത്തെ ഡല്‍ഹി കലാപം ദൈവിക നീതിയാണെന്ന് ഇയാള്‍ പോസ്റ്റ് ഇട്ടിരുന്നു. നിരന്തരം ഇസ്ലാമോഫോബിയ നിറഞ്ഞ പോസ്റ്റുകള്‍ ഇടുന്നതിനാണ് നപടി.

ബീഹാറിലെ ഛപ്ര സ്വദേശിയാണ് ഗുപ്ത. റാസല്‍ഖൈമയിലെ സ്റ്റെവിന്‍ റോക്ക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഗുപ്തയുടെ പോസ്റ്റുകളെക്കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെട്ടതില്‍ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. സമാനമായ സാഹചര്യത്തില്‍ മൂന്ന് ഇന്ത്യക്കാരെക്കൂടി ഈ മാസം യു.എ.ഇയില്‍ നിന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Related Articles

Back to top button