KeralaLatest

ആശ്വാസ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിക്കും

“Manju”

തൃശൂര്‍: ഗവ.മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും വേണ്ടി കോളേജ് കാമ്പസില്‍ നാല് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ആശ്വാസ വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം സെപ്റ്റംബര്‍ നാലിന് റവന്യൂവകുപ്പ് മന്ത്രി അഡ്വ കെ രാജന്‍ നിര്‍വഹിക്കും.

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിയ്ക്ക് തുടക്കമാകുന്നത്. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് വഴിയാണ് ഒറ്റ ബ്ലോക്കില്‍ രണ്ട് നിലകളിലായി ആശ്വാസവീട് നിര്‍മിക്കുന്നത്. ഗ്രൗണ്ട് ഫളോറില്‍ 12 ബാത്ത് അറ്റാച്ചഡ് സിംഗിള്‍ ബെഡ്റൂമുകളും 24 കിടക്കകളും ഡോര്‍മറ്ററിയടക്കം 75 കിടക്കകള്‍ക്കുള്ള സൗകര്യം ആശ്വാസ് വീട്ടില്‍ ഒരുക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അതിന് ശേഷം ഭൂമിയും കെട്ടിടവും മെഡിക്കല്‍ കോളേജിന് കൈമാറുമെന്നും എം എല്‍ എ സേവ്യര്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. നാലിന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ രാധാക്യഷണന്‍, ഡോ. ആര്‍ ബിന്ദു, രമ്യാ ഹരിദാസ് എം പി എന്നിവര്‍ മുഖ്യാതിഥികളാവും

Related Articles

Back to top button