IndiaLatest

പത്താം ക്ലാസ്സ് എഴുതേണ്ടവര്‍ അന്യസംസ്ഥാനത്ത്

“Manju”

ബിന്ദുലാല്‍ ഇ.ആര്‍.

തൃശൂർ ∙ ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതേണ്ട 6 പേർ അയൽ സംസ്ഥാനങ്ങളിൽ. ഇതര ജില്ലകളിലും വിദ്യാർഥികളുണ്ട്. ഇതര ജില്ലകളിലെ വിദ്യാർഥികൾക്ക് നിലവിലെ സാഹചര്യത്തിൽ ഇവിടെ എത്താൻ ബുദ്ധിമുട്ടില്ലാത്തതിനാൽ മറ്റു സൗകര്യങ്ങൾ ഒരുക്കേണ്ടി വരില്ല എന്നാണു കണക്കാക്കുന്നത്. എന്നാൽ, ഇവർക്ക് ഇവർ തങ്ങുന്ന ജില്ലയിൽ പരീക്ഷ എഴുതേണ്ടതുണ്ടെങ്കിൽ അപേക്ഷിക്കാനായി അവസരം നൽകും.

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് എന്തു സൗകര്യം ഒരുക്കണമെന്ന കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. ജില്ലയിൽ പ്ലസ് ടു പരീക്ഷ എഴുതേണ്ട 333 കുട്ടികൾ നിലവിൽ‌ ജില്ലയ്ക്കു പുറത്താണു ഹയർ സെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഒരു വിദ്യാർഥി കർണാടകയിലും 4 പേർ തമിഴ്നാട്ടിലുമാണ്. ഇവരെ ഇവിടെ എത്തിക്കാനാണു ശ്രമം. ഇതര ജില്ലകളിലുള്ള ചിലരെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല എന്നതിൽ സ്കൂൾ അധികൃതർക്ക് ആശങ്കയുണ്ട്.

Related Articles

Back to top button