IndiaLatest

സ്‌കൂളുകളിലെല്ലാം യോഗ പരിശീലകര്‍; തസ്തിക സൃഷ്ടിക്കും

“Manju”

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിലെല്ലാം യോഗ പരിശീലകരെ നിയമിക്കുന്നത് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. യോഗയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു കൂടിയാണ് ആയുഷ്-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ സംയുക്ത നടപടി. എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ നേരത്തേതന്നെ യോഗ പാഠഭാഗങ്ങളുണ്ട്. സിദ്ധാന്തം പഠിക്കുന്നുവെന്നതല്ലാതെ പ്രായോഗികതലത്തിൽ വിദ്യാർഥികൾ ഇത് പരിശീലിക്കാത്തതിനാലാണ് നടപടിയെന്ന് ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.

കായികപരിശീലനം നൽകുന്ന മാതൃകയിൽ യോഗാഭ്യാസത്തിലും പരിശീലനം നൽകാൻ ‘യോഗ പരിശീലകർ’ എന്ന തസ്തിക സൃഷ്ടിക്കും. ഡൽഹി, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രത്യേക യോഗപരിശീലകരും പ്രതിദിന ക്ലാസും ഇപ്പോഴുണ്ട്. സംസ്ഥാന സർക്കാരുകളാണിതു നടത്തുന്നത്. ഈ മാതൃകയാണ് രാജ്യത്താകെ നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button