KeralaLatest

അതിർത്തി വഴി മദ്യകടത്ത് രാമക്കൽമേട്

“Manju”

 

രഹസ്യമായി തമിഴ്‌നാട് അതിർത്തി കടന്ന് ഇടുക്കിയിലേക്ക് എത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളെ പിടികൂടി. രാമക്കൽമെട്ടിലൂടെ അതിർത്തി കടക്കാൻ ശ്രമിച്ച അഞ്ച് പേരെ അതിർത്തി ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇവരെ തമിഴ്‌നാട്ടിലേക്ക് മടക്കി അയച്ചു. തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്ന് മദ്യം എത്തിച്ച് നൽകുന്ന സംഘമാണിതെന്നാണ് ലഭിക്കുന്ന വിവരം. ബാഗിനുള്ളിൽ മദ്യ കുപ്പികളുമായി എത്തിയ സംഘം ബുധനാഴ്ച രാവിലെയാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ വിജിമോൾ വിജയന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇവരെ തടയുകയായിരുന്നു. കോമ്പൈ സ്വദേശികളാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. തേവാരം മെട്ടിലൂടെ ബുധനാഴ്ച വെളുപ്പിനെ അതിർത്തി കടക്കാൻ ശ്രമിച്ച രണ്ടുപേരെ നെടുങ്കണ്ടം പോലീസ് പിടികൂടി. പിടിയിലായ രണ്ടുപേരെയും തമിഴ്നാട്ടിലേക്ക് മടക്കി അയച്ചു.

Related Articles

Back to top button