IndiaLatest

ജി20 ഉച്ചകോടി: ലോക നേതാക്കള്‍ ഇന്ന് ഇന്ത്യയിലേക്ക്

“Manju”

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ ഇന്ന് ഇന്ത്യയില്‍ എത്തും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയ പ്രധാന നേതാക്കളാണ് ഇന്ന് എത്തുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് തിനുബു ഇതിനോടകം ഡല്‍ഹിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്.

അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും വ്‌ളാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഷി ജിന്‍പിങും വ്‌ളാഡിമിര്‍ പുടിനും പ്രതിനിധികളെ അയക്കുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. ഉച്ചകോടിയുടെ ഭാഗമായ സംയുക്ത പ്രഖ്യാപനത്തിലെ ചില സാമ്പത്തിക നിര്‍ദ്ദേശങ്ങളെ ചൈന എതിര്‍ക്കുന്നുവെന്നാണ് സൂചന. എന്നാല്‍ ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യക്ക് എല്ലാ സഹകരണവും നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് വ്യക്തമാക്കി. ഇതിനിടെ, ഉച്ചകോടി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതീവ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button