KeralaLatest

‍കൂടുതല്‍ സ്വകാര്യബസുകള്‍ നിരത്തില്‍; കോഴിക്കോട് ബസുകള്‍ അടിച്ചുതകര്‍ത്തു

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി∙ ലോക്ഡൗണിൽ നൽകിയ ഇളവിനെ തുടർന്നു സംസ്ഥാനത്ത് കൂടുതല്‍ സ്വകാര്യബസുകള്‍ നിരത്തില്‍. കൊച്ചിയിലും ഇടുക്കിയിലും തിരുവനന്തപുരത്തും പാലക്കാട്ടും ബസുകള്‍ ഓടിത്തുടങ്ങി. തൃശൂര്‍ ജില്ലയില്‍ 85 85 ബസുകള്‍ സര്‍വീസ് നടത്തുന്നു. കോഴിക്കോട് ഓടിയ സ്വകാര്യബസുകള്‍ രാത്രി അടിച്ചുതകര്‍ത്തു. ഇന്നലെ ഓടിയ കൊളക്കാടന്‍ ബസുകള്‍ക്കു നേരെയാണ് ആക്രമണം. കോഴിക്കോട് – അരീക്കോട് – മഞ്ചേരി റൂട്ടില്‍ ഓടിയ ബസുകളുടെ ചില്ല് തകര്‍ത്തു.

കൊച്ചിയില്‍ ഒരു വിഭാഗം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ അരമണിക്കൂര്‍ ഇടവിട്ടാണ് സാമൂഹിക അകലം പാലിച്ചുള്ള സര്‍വീസ്. കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും യാത്രക്കാർ വളരെ കുറവാണ്. 55 ദിവസങ്ങള്‍ക്കിപ്പുറമാണ് നഗര നിരത്തുകളിലേക്ക് സ്വകാര്യ ബസുകള്‍ ഇറങ്ങുന്നത്.

ഹൈക്കോടതി, പൂത്തോട്ട, ഇടപ്പള്ളി, ചോറ്റാനിക്കര തുടങ്ങിയ റൂട്ടുകളിലേക്കായിരുന്നു സര്‍വീസ്. പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു വിഭാഗം ബസുടമകള്‍ സര്‍വീസ് നടത്താന്‍ തയാറായത്. നഷ്ടമാണെങ്കില്‍ തുടരില്ല. അകലം പാലിച്ച് 20 ആളുകള്‍ക്ക് മാത്രമാണ് യാത്രാനുമതി. ബസ് ഒാപ്പറേറ്റേഴ്സ് ഫോറം എന്ന സംഘടനയുടെ കീഴിലുള്ള 10 ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്. അങ്കമാലി, പെരുമ്പാവൂര്‍, കോലഞ്ചേരി റൂട്ടുകളിലും സ്വകാര്യ ബസുകളുണ്ട്.

Related Articles

Back to top button