KeralaLatest

കർഷക പ്രതിഷേധം

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: കോവിഡ് പാക്കേജിൻ്റെ മറവിൽ 1955 ലെ അവശ്യവസ്തു സംരക്ഷണ നിയമം ഭേദഗതി ചെയ്ത് കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് അടിയറ വച്ച കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ കർഷകർ പ്രതിഷേധം ഉയർത്തി. നെടുമങ്ങാട് ഏര്യാ യിൽ 9 കേന്ദ്രങ്ങളിൽ കർഷകർ സമൂഹ്യ അകലം പാലിച്ച് പ്രതിഷേധിച്ചു. നെടുമങ്ങാട്ട് കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: ആർ.ജയദേവൻ ഉത്ഘാടനം ചെയ്തു.ടി.ആർ.സുരേഷ് അദ്യക്ഷനായി. പൂവത്തൂരിൽ ഏര്യാ സെക്രട്ടറി ആർ.മധു ഉത്ഘാടനം ചെയ്തു. ഹരീഷ് അദ്യക്ഷനായി.മൂഴി മേഖലയിലെ ഇരിഞ്ചയത്ത് ഏര്യാ പ്രസിഡൻ്റ് പി.ജി.പ്രേമചന്ദ്രൻ ഉത്ഘാടനം ചെയ്തു.ബി.ശ്രീകുമാർ അദ്ധ്യക്ഷനായി. പഴകുറ്റിയിൽ ലോക്കൽ സെക്രട്ടറി അശോകൻ ഉത്ഘാടനം ചെയ്തു.ജയമോഹൻ അദ്ധ്യക്ഷനായി.വെമ്പായം മേഖലയിലെ കൊഞ്ചിറയിൽ ലോക്കൽ സെക്രട്ടറി ആർ.കെ.സുനിൽകുമാർ ഉത്ഘാടനം ചെയ്തു. ശ്രീലതാകുമാരി അദ്ധ്യക്ഷയായി.തേക്കട മേഖലയിലെ കന്യാകുളങ്ങരയിൽ ലോക്കൽ സെക്രട്ടറി ഏ. നുജൂം ഉത്ഘാടനം ചെയ്തു.നൗഷാദ് അദ്ധ്യക്ഷനായി. ആട്ടുകലിൽ ലോക്കൽ സെക്രട്ടറി വേണുഗോപാലൻ നായർ ഉത്ഘാടനം ചെയ്തു. അൻവർഷറഫ് അദ്ധ്യക്ഷനായി. പനവൂർ മേഖലയിലെ പനയമുട്ടത്ത് വെള്ളാഞ്ചിറ വിജയൻ ഉത്ഘാടനം ചെയ്തു.ജനാർദ്ദനൻ കുട്ടി നായർ അദ്ധ്യക്ഷനായി.ആനാട്ട്ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് കെ.രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. സുനിൽ രാജ് അദ്ധ്യക്ഷനായി.

Related Articles

Back to top button