ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു.പുതുതായി 62,224 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനം. 2542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും കുറയുകയാണ്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 8,65,432 പേരാണ് . രാജ്യത്തെ ആകെ രോഗബാധിതരുടെ 2.92ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.കൂടുതല്‍ പേര് സുഖം പ്രാപിക്കുന്നതിനാല്‍, തുടര്‍ച്ചയായ 34ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. രോഗമുക്തി നിരക്ക് 95.8 ശതമാനമായി വര്‍ധിച്ചു.