KeralaLatest

പെരിയ ഇരട്ടകൊലപാതക കേസ്, അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു :ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ

“Manju”

അനൂപ് എം സി

പെരിയ ഇരട്ടകൊലപാതക കേസിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തുന്നത് കൊണ്ടാണ് സിബിഐ അന്വേഷണം അട്ടിമറിക്കാൻ കേരള സർക്കാർ സുപ്രിം കോടതിയെ സമീപിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ ആരോപിച്ചു. കൊലപാതകത്തിനെതിരെ ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ ജനവിധിയും കോടതി വിധിയും ഒന്നും മാനിക്കില്ലെന്ന സർക്കാർ നിലപാട് പ്രാകൃതവും നീചവുമാണ്. പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത നിലപാടാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാകുന്നത്. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ശരത് ലാലിന്റെ ജന്മദിനത്തിൽ കല്ല്യോട്ട് സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Related Articles

Check Also
Close
Back to top button