KeralaLatestThiruvananthapuram

തുടര്‍ച്ചായ രണ്ടാം ദിനവും സ്വര്‍ണ വില താഴ്ന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചായ രണ്ടാം ദിനവും സ്വര്‍ണ വില താഴ്ന്നു. പവന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. പവന് 35,360 രൂപയും ഗ്രാമിന് 4420 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. 15 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ബുധനാഴ്ച സ്വര്‍ണ വിലയില്‍ കുറവുണ്ടായത്. പവന് 35,480 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. ഗ്രാമിന് 4,435 രൂപയും.

ചൊവ്വാഴ്ച പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു അന്നത്തെ നിരക്ക്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ ആഴ്ചയിലെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ചൊവ്വാഴ്ച സ്വര്‍ണ വിപണനം നടന്നത്. ശനിയാഴ്ച തിരുവോണ ദിനത്തില്‍ പവന് 80 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. പിന്നീടിങ്ങോട്ട് സ്വര്‍ണ വില ഉയരുകയായിരുന്നു. എന്നാല്‍ ആഗസ്ത് മാസത്തില്‍ ഇതുവരെ പവന് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button