KeralaLatestPathanamthitta

വില്ലേജ് ഓഫീസുകള്‍ 25ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും 

“Manju”

അജിത് ജി. പിള്ള, ചെങ്ങന്നൂർ

പത്തനംതിട്ട: പത്തനംതിട്ട, ഇരവിപേരൂര്‍, അയിരൂര്‍ എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച (മേയ് 25) രാവിലെ 11.30 ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.

പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി മുകളിലത്തെ നിലയില്‍ ക്വാര്‍ട്ടേഴ്സും താഴത്തെ നിലയില്‍ ഓഫീസുമാണ് ഉള്ളത്. ഡുവല്‍ കോട്ടേജ് സൗകര്യത്തോടെയാണ് വില്ലേജ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഇരവിപേരൂര്‍, അയിരൂര്‍ എന്നിവിടങ്ങളിലെ ഓഫീസ് സ്മാര്‍ട്ട് വില്ലേജുകളായി സജീകരിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇരവിപേരൂര്‍ എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എയുടെ അധ്യക്ഷതയിലും അയിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം രാജു എബ്രഹാം എം.എല്‍.എയുടെ അധ്യക്ഷതയിലും നിര്‍വഹിക്കും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, എ.ഡി.എം: അലക്സ് പി.തോമസ് തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button