IndiaLatest

വായ്പ നിരക്കുകള്‍ ഉയര്‍ന്നേക്കും

“Manju”

വരാനിരിക്കുന്ന പണനയ അവലോകന യോഗത്തിലും നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.സിഎന്‍ബിസി ടിവി 18-ന് നല്‍കിയ അഭിമുഖത്തിലാണ് നിരക്ക് വര്‍ധനയെ കുറിച്ചുള്ള സൂചന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നല്‍കിയത്.

ആര്‍ബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി 4.4% ആക്കിയിരുന്നു. ജൂണ്‍ 6-8 തീയതികളില്‍ നടക്കുന്ന പണനയ അവലോകന യോഗത്തില്‍ വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കും. ഏറെ കാലത്തെ ഇടവേളക്ക് ശേഷം മെയ് 4 നാണു ആര്‍ബിഐ അസാധാരണ യോഗം ചേര്‍ന്ന് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയത്. നിലവില്‍ റിപ്പോ നിരക്ക് 4.4% ആണ്. ജൂണ്‍ 6-8 തീയതികളില്‍ നടക്കുന്ന പണനയ അവലോകന യോഗത്തില്‍ വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കും എന്നാണ് ഇപ്പോള്‍ ഗവര്‍ണര്‍ സൂചന നല്‍കിയത്. നിരക്ക് വര്ധിപ്പിക്കുന്നതിലൂടെ വിപണിയിലെ പണലഭ്യത കുറച്ച്‌ വിലക്കയറ്റം നിയന്ത്രിക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.

Related Articles

Back to top button