Uncategorized

ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം വിശാഖപട്ടണം

“Manju”

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ‘വരുംനാളുകളില്‍ നമ്മുടെ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. വൈകാതെ തന്റെ ഓഫീസും മാറും. മാര്‍ച്ച് മൂന്ന്, തീയതികളില്‍ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള ഉച്ചകോടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും വിദേശികളായ സഹപ്രവര്‍ത്തകരോട് ഇക്കാര്യം അറിയിക്കണമെന്നും’ ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര നയതന്ത്രസഖ്യയോഗത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.

ഹൈദരാബാദ് ആയിരുന്നു ആന്ധ്രയുടെ തലസ്ഥാനം. ആന്ധ്രയില്‍ നിന്ന് തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. അമരാവതിയായിരുന്നു നിലവില്‍ ആന്ധ്രയുടെ തലസ്ഥാനം. മുമ്പ് മൂന്ന് തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചിരുന്നു. അമരാവതി, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവയായിരുന്നു അത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശാഖപട്ടണം തലസ്ഥാനമായി പ്രഖ്യാപിച്ചത്

Related Articles

Back to top button