Uncategorized

ഖത്തറില്‍ ലഹരി മരുന്നുകള്‍ പിടികൂടി

“Manju”

ഖത്തറിൽ ലഹരി മരുന്നുകൾ പിടികൂടി | Drugs seized in Qatar | Madhyamam
ദോഹ: ചോക്ലറ്റ് മിഠായികളുടെ ബോക്സിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ലഹരി മരുന്നുകള്‍ പിടികൂടി. ഖത്തര്‍ എയര്‍കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് പോസ്റ്റല്‍ കണ്‍സൈന്‍മെന്റ് വിഭാഗമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്.
മിഠായിയെന്ന് തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നു മരുന്നുകള്‍ ഒളിപ്പിച്ചത്. 453ഓളം ഗുളികകള്‍ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. അടുത്തിടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ 7000ത്തോളം ലിറിക ഗുളികകള്‍ പിടികൂടിയിരുന്നു.

Related Articles

Back to top button