IndiaLatest

ബസ് നിരക്ക് അഞ്ച് രൂപ;സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ‍യാത്ര സൗജന്യം

“Manju”

ചെന്നൈ: കേരളത്തില്‍ ബസ് യാത്രാ നിരക്കില്‍ വര്‍ധനവ് വന്നതിന് പിന്നാലെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നിരക്കുകളെ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമാണ്. കേരളത്തിനെ അപേക്ഷിച്ച്‌ നേരിയ കുറവ് മാത്രമാണ് തമിഴ്‌നാട്ടിലെ ഡീസല്‍ വില. എന്നാല്‍ ബസ് നിരക്ക് കേരളത്തിലേതിന്റെ പകുതി മാത്രവും.

അഞ്ച് രൂപയാണ് ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബസില്‍ യാത്ര സൗജന്യവുമാണ്. ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണ് നിലവില്‍ തമിഴ്‌നാട്ടിലെ ബസ് ചാര്‍ജ്. 2018 ലാണ് ഒടുവിലായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്.

Related Articles

Back to top button