Uncategorized

ഇരുപത്തിയേഴുകാരിക്ക് 7.3 കിലോ ഭാരമുള്ള കുഞ്ഞ് ജനിച്ചു

“Manju”

ബ്രസീലില്‍ ഇരുപത്തിയേഴുകാരിക്ക് 7.3 കിലോ ഭാരവും രണ്ടടി ഉയരവുമുള്ള കുഞ്ഞു പിറന്നു. സിസേറിയനിലൂടെയാണ് ക്ളീഡിയന്‍ സാന്റോസ് ഡോ സാന്റോസ് എന്ന യുവതിയുടെ അസാധാരണ വലിപ്പമുള്ള കുഞ്ഞിനെ പുറത്തെടുത്തത്.

ആമസോണാസ് സംസ്ഥാനത്തെ ആശുപത്രിയില്‍ ജനുവരി 18നായിരുന്നു കുഞ്ഞിന്റെ ജനനം. ആങ്കേഴ്സണ്‍ എന്ന് പേരിട്ട കുട്ടി ഇന്‍ക്യൂബേറ്ററിലാണ് കഴിയുന്നത്. ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിനുള്ള ഉടുപ്പുകളും നാപ്കിനുകളുമാണ് ഉപയോഗിക്കുന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ കഴിയുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആമസോണ സംസ്ഥാനത്ത് ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും ഭാരമുള്ളതില്‍ രണ്ടാമതാണ് ആങ്കേഴ്സണ്‍. 2005ല്‍ ജനിച്ച അഡേമില്‍റ്റണ്‍ സാന്‍ഡോസ് എന്ന കുട്ടിക്കാണ് ഒന്നാം സ്ഥാനം. എട്ട് കിലോ ആയിരുന്നു ഭാരം.

1955ല്‍ ഇറ്റലിയില്‍ സ്വാഭാവിക പ്രസവത്തില്‍ ജനിച്ച 10.2 കിലോ ഭാരമുള്ള അന്ന ബേറ്റ്സ് എന്ന കുഞ്ഞിന്റെ പേരിലാണ് ഏറ്റവും ഭാരമുള്ള കുഞ്ഞിന്റെ റെക്കാഡ്.

Related Articles

Check Also
Close
Back to top button